എം.സി എ നിലമ്പൂർ മേഖലാ സമിതിയും ,ജോസ്ഗിരി യൂണിറ്റും സംയുക്തമായി കർഷക ദിനാചരണം സംഘടിപ്പിച്ചു.ജോസ്ഗിരി ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങ്, നിലമ്പൂർ എം.എൽ.എ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.നിലമ്പൂർ മേഖലാ പ്രസിഡണ്ട് ബിജു പോൾ എ.പി അദ്ധ്യക്ഷത വഹിച്ചു , പ്രോട്ടോ വികാരി ഫാദർ തോമസ് ചാപ്രത്ത് മുഖ്യ പ്രഭാഷണം നടത്തി , നിലമ്പൂർ നഗരസഭ കൗൺസിലർ സ്കറിയ കിനാംതോപ്പിൽ എ.എൽ.എ യെ സ്വീകരിച്ചു.