പരിശീലനം പൂര്‍ത്തിയാക്കിയ 31 പേര്‍ കൂടി പൊലീസിന്റെ ഭാഗമായി. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ അഭിവാദ്യം സ്വീകരിച്ചു.ഇന്ന് 11 മണിക്കാണ് ചടങ്ങ് നടന്നത്.എഡിജിപി എസ്. ശ്രീജിത്ത്, ഡിഐജി അരുള്‍ ആര്‍ ബി കൃഷ്ണ, എംഎസ്പി കമാന്‍ഡന്റ് കെ. സലിന്‍ എന്നിവര്‍ പങ്കെടുത്തു. എംഎസ്പി അസി. കമാന്‍ഡന്റ് കെ.വി. രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.