രാസലഹരിക്കെതിരായ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ട കാലഘട്ടമാണിതെന്ന് രമേശ് ചെന്നിത്തല. കേരളത്തിൽ നടക്കുന്ന ഓരോ ക്രമസമാധാന പ്രശ്നത്തിനും പിന്നിൽ രാസ ലഹരിയുടെ ഉപയോഗമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി മരുന്നിനെതിരെ കേരളത്തിലുടനീളം ജനകീയ പ്രതിരോധം തീർക്കുന്നതിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരള നടത്തുന്ന സമൂഹ നടത്തം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. പി കെ കുഞ്ഞാലിക്കുട്ടി MLA ഫ്ലാഗ് ഓഫ് ചെയ്തു