മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അമ്പത്തി അഞ്ച്കാരി മരിച്ചു. തിരുവാലി മേലേ കോഴിപറമ്പിൽ എളേടത്ത്കുന്ന് നഗറിൽ പാപ്പാടൻ ശോഭന (55) യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തിയ്യതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ശനിയാഴ്ചയാണ് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ മരിച്ചു. ശോഭന തിരുവാലിയിലെ സ്വകാര്യ ജ്യൂസ് കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.