കേരള എക്സൈസ് വകുപ്പിൻറെ ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി റവന്യൂ വകുപ്പുമായി ചേർന്ന് മഞ്ചേരി എക്സൈസ് നിരോധിത പുകയിലുൽപന്നങ്ങൾ വിൽപ്പന നടത്തുന്ന കടകളിലും കള്ളുഷാപ്പ് ഉൾപ്പെടെയുള്ള ലൈസൻസ് സ്ഥാപനങ്ങളിലും പരിശോധനകൾ നടത്തി. പരിശോധനയിൽ 1.5 Kg പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്തു. മഞ്ചേരി ടൗണിലെ സ്കൂൾ പരിസരങ്ങളിൽ ഉള്ള കടകളിലും മറ്റുമാണ് പരിശോധനകൾ നടത്തിയത്.