ഓയൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഓയൂർ പയ്യക്കോട് വെള്ളിയാഴ്ച രാത്രി 11. 30ഓട് കൂടിയായിരുന്നു അപകടം. റോഡ് സ്വദേശിയായ മുഹമ്മദലി, കരിങ്ങന്നൂർ സ്വദേശിയായ അമ്പാടി എന്നിവരാണ് മരണപ്പെട്ടത്. കമ്പനികട സ്വദേശിയായ അഹസന് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണംവിട്ട കാർ മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ പൂർണമായും തകർന്നു.