കുറ്റിപ്പുറം ചെമ്പിക്കൽ കനാലിന്റെ സമീപം ഭാരതപ്പുഴയിലെ പുൽക്കാടിനു തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. രാത്രി ഏറെ വൈകിയും തീ അണക്കാൻ കഴിഞ്ഞിട്ടില്ല.നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പൂർണ്ണമായും തീ അണക്കാൻ കഴിഞ്ഞില്ല. ചെറിയ കാറ്റ് ഉള്ളതുകൊണ്ട് തീ ആളിപടരുകയായിരുന്നു. ജനവാസ മേഖലയിൽ അല്ലാത്തതിനാൽ മറ്റു നാശനഷ്ടങ്ങൾ ഇല്ല.