Download Now Banner

This browser does not support the video element.

കൊല്ലം: 10 കേസിൽ പ്രതി, വടക്കേവിള സ്വദേശിയെ വീണ്ടും കരുതൽ തടങ്കലിലാക്കി ഇരുവിപുരം പോലീസ്

Kollam, Kollam | Sep 8, 2025
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആൾക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. വടക്കേവിള ക്രസന്റ് നഗർ 79 ൽ ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന് വിളിക്കുന്ന റിയാസ്(34) നെയാണ് കരുതൽ തടങ്കലിലാക്കിയത്. ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്യ്തിട്ടുള്ള പത്ത് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇതിൽ 2 കേസുകൾ വധശ്രമത്തിനും 4 കേസുകൾ നരഹത്യശ്രമത്തിനും ബാക്കിയുള്ളവ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും രജിസ്റ്റർ ചെയ്തവയാണ്.
Read More News
T & CPrivacy PolicyContact Us