കാപ്പബിലിറ്റി എക്‌സ്‌പ്ലോറേഷന്‍ ആന്റ് എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2023-25 ബാച്ച് കോണ്‍വെക്കേഷന്‍ സെറിമണി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്‌കൂളില്‍ നടന്നു. പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ പി.വി അലി മുബാറക്ക് അധ്യക്ഷനായി. മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് ഐ.പി.എസ് മുഖ്യാതിഥിയായി. സീപ് കോഡിനേറ്റര്‍ സ്റ്റേറ്റ് ട്രെയിനര്‍ സി. സലീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.