ബസിൽ യാത്ര ചെയ്ത വയോധികയുടെ മാല മോഷ്ടിക്കാൻ ശ്രമം,തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു, ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം,കരുളായി സ്വദേശി യായ വയോധികയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത്.കരുളായിയിൽ നിന്ന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര ചെയ്ത ഇവർ വല്ലപ്പുഴയിൽ ഇറങ്ങാൻ നിൽക്കുമ്പോഴാണ് തമിഴ്നാട് സ്വദേശിനി വയോധികയുടെ മാല മോഷ്ടി ക്കാൻ ശ്രമിച്ചത്.വയോധിക ബഹളം വെച്ചതോടെ ബസ് നിർത്തുകയും പോലീസി ൽ വിവരം അറിയിക്കുകയായിരുന്നു.