ഡോക്ടർ സി കെ രാമചന്ദ്രനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നൂറാം വയസ്സിലേക്ക് കടക്കുന്ന പ്രശസ്ത ഡോക്ടർ സി കെ രാമചന്ദ്രന് ജന്മദിനാശംസകൾ നേരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12 മണിയോടെ രവിപുരത്തെ വീട്ടിലെത്തി സന്ദർശനം നടത്തിയത്, വെള്ളിയാഴ്ചയായിരുന്നു ഡോക്ടർ രാമചന്ദ്രന്റെ 99 ആം ജന്മദിനം,മുഖ്യമന്ത്രി ഡോക്ടർ രാമചന്ദ്രനെ പൊന്നാട അണിയിച്ച് ആദരിച്ചു തുടർന്ന് അല്പനേരം കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് മടങ്ങിയത്