ന്യൂനപക്ഷ സംഗമം സർക്കാർ നടത്തുമ്പോൾ ആശങ്കയുണ്ടെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ,മതേതര സർക്കാർ മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തേണ്ടതുണ്ടോഎന്നും അദ്ദേഹം ചോദിച്ചു,കഴിഞ്ഞ കുറേ കാലങ്ങളായി മുസ്ലീം സമുദായത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്, ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലീംങ്ങൾ വലിയ തോതിൽ ആനുകൂല്യം നേടുന്നുവെന്ന പ്രചാരണമു ണ്ടായി ഇത് ന്യൂനപക്ഷ-ഭൂരിപക്ഷാഗങ്ങൾ തമ്മിൽ അകൽച്ച ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.