ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ഇരുനൂറേക്കറിൽ പുലിയിറങ്ങി. വളർത്തു നായയെ കടിച്ചു കൊന്ന് തിന്നു. മുട്ട നോലിക്കൽ ഷിജുവിന്റെ വളർത്തു നായയെയാണ് പുലി കടിച്ചു കൊന്നത്. നായയെ കടിച്ചു കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പ് സ്വീരികരിച്ചതോടെ ജനങ്ങൾ ഏറെ ഭീതിയിലാണ് വന മേഖലയിൽ നിന്നും 2 കിലോമീറ്റർ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാണ് പുലി നായയെ കടിച്ചു കൊന്നത്. നായയുടെ വയർ ഭാഗം പൂർണ്ണമായും ഭക്ഷിച്ച നിലയിലാണ്