കൊല്ലം കൊട്ടിയം മൈലാപ്പൂരില്‍ മുടി നീട്ടി വളര്‍ത്തി എന്ന പേരില്‍ 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ നിന്ന് ഇറക്കി വിട്ടു എന്ന സംഭവത്തെക്കുറിച്ച് കൊല്ലം ആര്‍ ഡി ഡി അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്തെ വസതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സ്‌കൂളുകള്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.