പാനൂരിൽ നടന്ന ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. മുൻകാലങ്ങളിൽ ബോംബുകൾ കണ്ടെത്തിയ സ്ഥലത്തും സംഘർഷങ്ങൾ നടന്ന സ്ഥലത്തുമാണ് പരിശോധന നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഘർഷ സാധ്യതയും സുരക്ഷാ മുൻകരുതലിൻ്റേയും ഭാഗമായാണ് പരിശോധന. എസ്ഐമാരായ സുനിൽകുമാർ, രാജീവൻ, എഎസ്ഐ ബിജു വാകേരി എന്നിവർ നേതൃത്വം നൽകി.