ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദേശീയ കായിക ദിനം ആഘോഷിച്ചു. പരിപാടി പി. ഉബൈദുള്ള എം.എൽ. എ ഇന്ന് 11.30 ന് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് മുഖ്യാതിഥിയായിരുന്നു.സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ സി. സുരേഷ് സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് മെമ്പര്‍ കെ.എ. നാസര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോക്കി കോച്ച് വി.വി. മുഹമ്മദ് യാസര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.