പഞ്ചായത്ത് ഓഫീസ് നവീകരണം,ക്രമക്കേട് ആരോപിച്ച് സി.പി.എം ചാലിയാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി, പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തി ഏറ്റെടുത്ത നടത്തിയ ഏജൻസി പ്രവർത്തിയിൽ വ്യാപക ക്രമക്കേട് നടത്തിയെന്നാരോപിച്ചായിരുന്നു മാർച്ചും ധർണയും സംഘടിപ്പിച്ചത്. 16 ലക്ഷം രുപ ചിലവഴിച്ച് നിർമ്മിക്കേണ്ട നവീകരണ പ്രവർത്തിയിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും. എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരമുള്ള നിർമ്മാണ പ്രവർത്തി നടന്നിട്ടില്ലെന്നും,ഒരു കാരണവശാലും ഫണ്ട് നൽകരുതെന്നും പ്രതിഷേധക്കാർ പറഞ്ഞു.