വി-കോട്ടയം വിലങ്ങുപാറയിൽ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കാണ് ഇന്ന് വൈകിട്ട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നമ്പർ പ്ലേറ്റ് ഉൾപ്പെടെ കത്തിയതിനാൽ വാഹനം ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല. വിലങ്ങുപാറയിൽ ആൾത്താമസമില്ലാത്ത ഭാഗത്താണ് ബൈക്ക് ഉണ്ടായിരുന്നത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.