കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് രാവിലെയാണ് അപകടം നടന്നത് പാലക്കാട് കോഴിക്കോട് റൂട്ടിൽ കരിങ്കല്ലത്താണി താഴെക്കോട് പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്. പച്ചക്കറി ലോഡുമായി കോട്ടക്കൽ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടു റോഡിൻറെ നടുഭാഗത്ത് മറിഞ്ഞത്, അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തമിഴ്നാട് രജിസ്ട്രേഷനി ലുള്ള ലോറിയാണ് മറിഞ്ഞത്, ലോറിയിലെ ലോഡുകളെല്ലാം പുറത്തേക്ക് തെറിച്ചു.