കൊട്ടിയം ഉമയനല്ലൂരിൽ സ്ത്രീകളെ കടന്നു പിടിച്ച യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ, പട്ടരുമുക്ക് ആദിൽ മൻസിലിൽ,അൻവർ ഷാ (22) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 7.45 ന് ഉമയനല്ലൂർ കല്ലുകുഴിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന മൈലാപ്പൂർ സ്വദേശിനിയെ ബൈക്കിൽ പുറകിൽ വന്ന പ്രതി കടന്നു പിടിച്ചു. കണ്ടുനിന്നവർ പിൻന്തുടർന്നെങ്കിലും പിടിക്കാനായില്ല. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇരുചക്ര വാഹനത്തിന്റെ നമ്പർ പരിശോധിച്ച പോലീസ് ഇന്ന് അൻവർഷായെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യ്തു.