നിലമ്പൂർ ചെട്ടിയങ്ങാടി മാരിയമ്മൻ കോവിലിൽ നിന്നും ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ പ്രതി കോഴിക്കോട് അവിടനല്ലൂർ സ്വദേശി തന്നിക്കോത്ത് മീത്തൽ സതീഷനെയാണ് നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ 5 ന് രാത്രി 10.00 മണിയോടെയാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. നിരവധി മോഷണ കേസ്സുകളിൽ പ്രതിയായ സതീഷൻ ബാറിലെ ജോലിക്കാരനായി രണ്ടാഴ്ച മുമ്പാണ് നിലമ്പൂരിലെത്തിയത്.