രണ്ടു വര്‍ഷത്തിലധികമായി നിക്ഷേപങ്ങളോ പലിശയോ തിരിച്ചു കിട്ടാതെ ജീവിത പ്രായസങ്ങള്‍ അനുഭവിക്കുന്ന തെന്നല സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍ പ്രതിഷേധ സൂചകമായി മലപ്പുറം കലക്ട്രറേറ്റിലേക്ക് മാര്‍ച്ചും പട്ടിണിക്കഞ്ഞി സമരവും നടത്തി. മലയാളികള്‍ സന്തോഷത്തോടെയും സമൃദ്ധിയോടെയും ഓണം ആഘോഷിക്കുന്ന ഈ അവസരത്തില്‍ തെന്നല ബാങ്കിലെ നിക്ഷേപകര്‍ സങ്കടത്തിലും ദാരിദ്ര്യത്തിലുമാണ് ജീവിക്കുന്നതെന്ന് സമരക്കാർ പറഞ്ഞു