അരീക്കോടിൽ എക്സൈസിന്റെ വൻ മയക്കുമരുന്ന് വേട്ട അരീക്കോട് ടൗണിലുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് 22.21 ഗ്രാം മാരക സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി ഒരാൾ പിടിയിൽ വാഴക്കാട് എടവണ്ണപ്പാറ ചീടിക്കുഴി റോഡിൽ പുതിയതൊടി ചീടിക്കുഴി വീട്ടിൽ ഷാക്കിർ ജമാലിനെയാണ് അറസ്റ്റ് ചെയ്തു ഓണം പ്രമാണിച്ച് പ്രത്യേക പരിശോധനക്കായി എത്തിയ എക്സൈസ് സംഘത്തെ കണ്ട് പ്രതി മയക്കുമരുന്ന് നശിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചെങ്കിലും എക്സൈസ് സംഘം ഇയാളെ പിടികൂടി