പെയിന്റിങ്ങിനിടെ വർക്ക്ഷോപ്പിൽ കാർ കത്തിനശിച്ചു,ഇന്ന് 4.30 ഓടെയാണ് സംഭവം, മഞ്ചേരിയിൽ വർക്ക്ഷോപ്പിൽ പെയിന്റിങ് ജോലിക്കിടെയാണ് കാർ കത്തിനശിച്ചത്. മഞ്ചേരി പുല്ലൂരിലെ വർക്ക് ഷോപ്പിലാണ് സംഭവം. പുല്ലൂർ കൈനിക്കര മുഹമ്മദ് ഷാഹിദിന്റെ റിട്സ് 2011 മോഡൽ കാർ ആണ് അഗ്നിക്കിരയായത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു,തുടർന്ന് മഞ്ചേരി ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്.കാർ പൂർണ്ണമായും കത്തി.