ഇരിട്ടി കല്ലുമുട്ടിയില്‍ നിയന്ത്രണം വിട്ട കാർ ഓവുചാലിലേക്ക് മറിഞ്ഞു. ഇരിട്ടിയിൽ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട കാർ റോഡരികിലെ ടെലഫോൺ പോസ്റ്റിൽ ഇടിച്ചാണ് ഓവ് ചാലിലേക്ക് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല.