ഗൃഹനാഥനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലുംമൂട് അഷ്ടമുടി പള്ളത്ത് പടിഞ്ഞാറ്റതില്‍ 49 വയസുള്ള മധു എന്ന ബേബി ആണ് മരിച്ചത്. അഷ്ടമുടി ശാസ്താ ക്ഷേത്രത്തിന് സമീപത്തെ കായലിലാണ് മൃതദേഹം കണ്ടത്. അഞ്ചാലുംമൂട് പൊലിസ് സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെടുത്ത് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് പോസ്റ്റുമോര്‍ത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.