ബി ജെ പി മലപ്പുറം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബി ജെ പി പ്രവർത്തകർ വണ്ടൂരിൽ ഗുരുദേവന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഇടതുപക്ഷവും വലതുപക്ഷവും നവോത്ഥാനത്തിന് നേതൃത്വം നൽകിയ വീര കേസരികളെ വിസ്മരിക്കുകയാണ് ,കേരള നവോത്ഥാന ചരിത്രത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രസക്തി കുറച്ചു കൊണ്ടിരിക്കുകയും ഗുരുദേവനെ കേവലം ഒരു സമുദായ പ്രവർത്തകനാ ക്കുകയും ചെയ്യുന്ന ഇരുമുന്നണികളെയും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയണമെന്ന് നേതാക്കൾ പറഞ്ഞു.