നിലമ്പൂരിൽ സ്ക്കൂൾ കെട്ടിടത്തിന്റെ പെയിന്റിങ്ങ് ജോലിക്കിടെ രണ്ട് അതിഥി തൊഴിലാളികൾക്ക് പരിക്ക് ബംഗാൾ സ്വദേശികളായ കാർത്തിക്ക്. ബിനോയ് എന്നിവർക്കാണ് പരിക്ക്.നിലമ്പൂർ ഗവ,മാനവേദൻ ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ മുകൾ നിലയിൽ ജോലി ചെയ്യുന്നതിനിടയിൽ കാൽ വഴുതി വീഴുകയായിരുന്നു. 3 പേർ അപകടത്തിൽപ്പെട്ടെങ്കിലും രണ്ടാൾക്കാണ് പരിക്ക് പറ്റിയത്. കാലിനും തലക്കുമാണ് പരിക്ക് പറ്റിയത്, ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്.