വഴിക്കടവ് പഞ്ചായത്തില്‍ ജനവാസ കേന്ദ്രത്തില്‍ നിന്നും 10 കിലോ മീറ്റര്‍ അകലെ ഉള്‍വനത്തിലെ അളക്കല്‍ നഗറിലെ 10 കുടുംബങ്ങള്‍ക്ക് ഓണ സമ്മാനമായി 10 വീടുകള്‍ കൈമാറി. സന്തോഷം അലയടിച്ച അന്തരീക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ താക്കോല്‍ കൈമാറി.ഭവന പദ്ധതിയുടെ പേരില്‍ ആദിവാസി സമൂഹം ചൂഷണത്തിനിരയാകുമ്പോള്‍ മികച്ച സൗകര്യങ്ങളോടെ വീടൊരുക്കിയ വഴിക്കടവ് പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമാണെന്ന് MLA പറഞ്ഞു