തെരഞ്ഞെടുപ്പ് ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഇടുക്കി ജില്ലാ സ്വീപ് വിഭാഗം സംഘടിപ്പിച്ച ഫുട്ബോൾ മത്സരമാണ് ആവേശത്തിൻ്റെയും ആഘോഷത്തിൻ്റെയും ഇടമായത്. മൂന്നാറിലെ കണ്ണൻ ദേവൻ മൈതാനത്ത് പ്രശസ്ത ഫുട്ബോൾ താരം ഐ.എം വിജയൻ മത്സരം കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ ഷീബാ ജോര്‍ജ് , ജില്ല പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ് ,സബ് കളക്ടര്‍മാർ എന്നിവർ നേതൃത്വം നൽകി.