കൊല്ലം ഡി.ഇ.ഒ ഓഫീസ് ഉപരോധിച്ചതിനെ തുടര്‍ന്ന് പോലിസ് ഒന്‍പത് ആര്‍.വൈ.എഫ്. പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പഠ പുസ്തക വിതരണം അവതാളത്തിലാക്കുകയും കഴിഞ്ഞ കുറേ കാലമായിഡി.ഇ.ഒ ഇല്ലാതെയാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ചാണ് ആര്‍വൈഎഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒന്നര മാസക്കാലമായ് ഒഴിഞ്ഞ് കിടന്ന കസേരയിലെ ഓഫീസില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചത്. ഉപരോധ സമരം കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ് കല്ലട ഉദ്ഘാടനം ചെയ്തു.