പ്രദേശവാസി വിവരം നൽകിയതിനെ തുടർന്ന് കരിക്കോട്ടക്കരി സി.ഐ കെ.പി.സുനിൽ കുമാർ, എസ്ഐമാരായ രാംദാസ്, രാജു അബ്രാഹം എന്നിവരെത്തി തോക്ക് കസ്‌റ്റഡിയിലെടുത്തു. മൃഗവേട്ടയ്ക്ക് ഉപയോഗിക്കുന്ന നാടൻ തോക്കാണ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇരിട്ടി എഎസ്‌പി യോഗേഷ് മന്ദയ്യ സ്‌ഥലത്തെത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും തെളിവെടുപ്പ് നടത്തി.