തിരുവോണനാളിൽ കളക്ട്റേറ്റിന് മുന്നിൽ പട്ടിണി സമരവുമായി ആദിവാസികൾ ഓണാഘോഷങ്ങളുടെ സന്തോഷത്തിനിടെ, മലപ്പുറം കലക്ടറേറ്റിനു മുന്നിലാണ് നിലമ്പൂരിലെ ആദിവാസികൾ പട്ടിണി സമരം നടത്തിയത്. സർക്കാർ പ്രഖ്യാപിച്ച ഭൂമി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഈ ഓണനാളിലും അവർ സമരം നടത്തുന്നത്. അന്യാധീനപ്പെട്ട ഭൂമി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി ഇവർ സമരത്തിലാണ്.