കൊല്ലം സിറ്റി പോലീസ് ജില്ലയിലെ വനിതാ പോലീസുദ്യോഗസ്ഥർക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശ്രാമം മൈതാനത്ത് വച്ച് സംഘടിപ്പിച്ച പരിപാടിയിൽ കരാട്ടേ, ബോക്‌സിങ്ങ്, കളരി, യോഗ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. ജോലിയുടെ ഭാഗമായി അക്രമകാരികളായ പ്രതികളെയും മറ്റും നേരിടേണ്ടി വരുമ്പോൾ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതികമങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്വയം പ്രതിരോധം തീർക്കാൻ മാനസികവും ശാരീരികവുമായി തയ്യാറാക്കുന്നതിനുവേണ്ടിയാണ് പരിശീലനം സംഘടിപ്പിച്ചത്.