തിരൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കൂടെ പരിചരണത്തിനു നിന്ന യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കണ്ണൂർ സ്വദേശിയായ യുവാവിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷൻ സമീപത്തെ ഹോട്ടൽ ജീവനക്കാരനും മുഴപ്പിലങ്ങാട് സ്വദേശിയുമായ ആയിഷാ മൻസിൽ സുഹൈൽ(37) ആണ് പോലീസിന്റെ പിടിയിലായത്.