പെൻഷൻ ഫണ്ടിൽ തിരിമറി നടത്തി ഒളിവിൽ പോയിരുന്ന കോട്ടയം മുനിസിപ്പാലിറ്റിയിലെ മുൻ ക്ലർക്ക് അറസ്റ്റിൽ.. 2020-2024 കാലഘട്ടത്തിൽ കോട്ടയം മുനിസിപ്പാലിറ്റിയിലെ പെൻഷൻ ഫണ്ടിൽ വ്യാജ രേഖ ചമച്ച് പലതവണകളായി 2,39,55,040 രൂപ വെട്ടിച്ചതിന് കോട്ടയം വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന കോട്ടയം മുനിസിപ്പാലിറ്റി മുൻ എൽ.ഡി.ക്ലർക്കായിരുന്ന കൊല്ലം തേവള്ളി സ്വദേശി അഖിൽ.സി.വർഗീസിനെ വിജിലൻസ് ഇന്ന് അറസ്റ്റ് ചെയ്തു.