പെരുമണ്‍ പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മണ്‍ട്രോതുരുത്ത് വിനോദസഞ്ചാരവികസനത്തിന്റെ ഭാഗമായി പെരുമണ്‍ പാലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം. 435 മീറ്റര്‍ നീളമുള്ള പാലം നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കും. 13 സ്പാനുകളുള്ള പെരുമണ്‍ പാലത്തിന്റെ 10 സ്പാനുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. ബാക്കിയുള്ളവയുടെ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.