സൈനികനും സഹോദരനും കിളിക്കൊല്ലൂർ പൊലിസ് സ്റ്റേഷനിൽ നിന്നും മർദനമേറ്റെന്ന പരാതിയിൽ കേസിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അംഗം വി. ഗീത കൊല്ലം ജില്ലാ പൊലിസ് മേധാവിക്ക് നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്റെ അന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.