അയ്യപ്പ സംഗമം നടത്തി ശരണം വിളിച്ചത് കൊണ്ടോ സനാതന ധർമ്മ സമ്മേളനം തന്നെ നടത്തി ജയ്ശ്രീ രാം വിളിച്ചത് കൊണ്ടോ പിണറായിയോട് ഹിന്ദു വിശ്വാസികൾക്കുള്ള അതൃപ്തി തീരില്ലന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി.അബ്ദുള്ള കുട്ടി ആരോപിച്ചു.അയ്യപ്പ സംഗമം നടത്തി ഹിന്ദു വിശ്വാസികളെ വിഡ്ഡികളാക്കാമെന്ന് പിണറായി കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പാലക്കാട് മേഖലാ ശില്പശാല അങ്ങാടിപ്പുറത്ത് ഇന്ന് 12 മണിക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ പി അബ്ദുള്ളക്കുട്ടി