മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസിനെതിരേ കടുത്ത ആരോപണങ്ങളുമായി വീണ്ടും കെ.ടി.ജലീല്‍. ഫിറോസ് ദുബായിലെ ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ ട്രേഡിങ് എല്‍എല്‍സി എന്ന കമ്പനിയിലെ സെയില്‍സ് മാനേജരാണെന്നതിന്റെ രേഖകള്‍ അദ്ദേഹം മലപ്പുറത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു.ഫിറോസിന് മാസം അഞ്ചേകാല്‍ ലക്ഷംരൂപ ഇന്ത്യന്‍ പണം ശമ്പളം ലഭിക്കുന്നതിൻ്റെ രേഖകൾ അദ്ദേഹം പുറത്ത് വിട്ടു.