ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ അതുല്യയെ ഭര്‍ത്താവ് സതീഷ് ഭീഷണിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. 'നിന്നെ കൊന്ന് കൊലവിളിച്ചിട്ട് ജയിലില്‍ പോകും' എന്നാണ് സതീഷ് പറയുന്നത്. തന്റെ കൂടെ ജീവിക്കുവാണെങ്കില്‍ ജീവിക്കുമെന്നും അല്ലെങ്കില്‍ നീ എവിടെയും പോകില്ലെന്നും സതീഷ് പറയുന്നുണ്ട്. വീട്ടില്‍ നിന്ന് പുറത്തുപോയാല്‍ കൊന്നിട്ടേ അടങ്ങുകയുള്ളൂ എന്നും ഇയാള്‍ ഭീഷണിമുഴക്കുന്നുണ്ട്. അതുല്യ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.