കൊല്ലം,ആര്യങ്കാവിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ആര്യങ്കാവ് സെന്റ് മേരിസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും സാഹസികമായി ആണ് തെന്മല RRT സംഘം പാമ്പിനെ റെസ്‌ക്യു ചെയ്തത്. തോട്ടിലൂടെ 100 മീറ്ററോളം ദൂരത്തിൽ രാജവെമ്പാലയുടെ പിന്നാലെ ഓടിയാണ് തെന്മല RRT ബീറ്റ് ഫോറെസ്റ്റ് ഓഫീസർ വി രാധാകൃഷ്ണൻ ഫോറെസ്റ്റ് ഉദ്യോഗസ്ഥരായ ജോമോൻ, അമ്പാടി, ദേവദത്തൻ എന്നിവരുടെ നേതൃത്വത്തിലുള്ള RRT സംഘം പാമ്പിനെ റെസ്‌ക്യു ചെയ്തത്.