വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ മറ്റൊരു മാല പൊട്ടിച്ച കേസിൽ കസ്റ്റഡിയിൽ വാങ്ങി കൊട്ടിയം പോലീസ്. ജൂൺ 30ന് തഴുത്തല സ്വദേശിനി ബിന്ദുവിന്റെ മാല പൊട്ടിച്ച കേസിലാണ് തിരുവനന്തപുരം വിളപ്പിൽശാല ചൊവ്വള്ളൂർ ഇടമല പുത്തൻവീട്ടിൽ 39 വയസ്സുള്ള അനസ്സിനെ കൊട്ടിയം പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അഞ്ചലിൽ വയോധികയുടെ മാല പൊട്ടിച്ച കേസിൽ ജയിലിൽ കഴിഞ്ഞു വരികയായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങളും, അടയാളങ്ങളും പരിശോധിച്ചതിനെ തുടർന്നാണ് ബിന്ദുവിന്റെ മാല പൊട്ടിച്ചത് അനസ് തന്നെയെന്ന് സ്ഥിരീകരിച്ചത്.