ചടയമംഗലത്ത് എക്സൈസുകാരെ കണ്ട് ചാരായം ഉപേക്ഷിച്ചു ഓടിപ്പോയ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് സംഘം പിടികൂടി.കഴിഞ്ഞ ദിവസം കടയ്ക്കൽ അണപ്പാട് നിന്നും 20 ലിറ്റർ വാറ്റ് വാറ്റ് ചാരായം സഹിതം മൂന്നുപേർക്കെതിരെ ചടയമംഗലം എക്സൈസ് സംഘം കേസെടുത്തിരുന്നു. സ്ഥലത്തുനിന്നും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രക്ഷപ്പെട്ട് ഓടിപ്പോയ പ്രതിയായ അണപ്പാട് , രഞ്ചു വിലാസം വീട്ടിൽ വയറൻ മോഹനൻ എന്ന് വിളിക്കുന്ന മോഹനൻപിള്ളയെ ആണ് എക്സൈസ് സംഘം പിടികൂടിയത്.