ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഭാഗമായുള്ള രണ്ടാമത്തെ 'ആക്സസ് കഫേ' ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഭിന്നശേഷിക്കാര്‍ക്ക് സ്ഥിര വരുമാനം നല്‍കുകയെന്ന ഉദ്ദേശത്തോട് കൂടിയാണ് ഭിന്നശേഷി സൗഹൃദ കഫേകള്‍ സ്ഥാപിക്കുന്നത്. കഫേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് ഇന്ന് 12 മണിക്ക് നിര്‍വഹിച്ചു. ആനപടിക്കല്‍ ഗ്രൂപ്പിന്റെ സഹായത്തോടെ തണല്‍ ട്രസ്റ്റാണ് കഫേ സ്പോണ്‍സര്‍ ചെയ്തത്.