ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയമസഭാമണ്ഡലത്തിലെ 25-ാം നമ്പർ പോളിംഗ് ബൂത്ത് മാറ്റിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബൂത്തായിരുന്ന കുടുംബക്ഷേമകേന്ദ്രം പ്രകൃതിക്ഷോഭത്തിൽ തകർന്നതിനെത്തുടർന്നാണ് മാറ്റിയത്. വാഴേമേപ്പുറം അങ്കൺവാടിയിലേക്ക് പോളിംഗ് ബൂത്ത് മാറ്റിയിരിക്കുന്നതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചതായും കളക്ടർ ഇന്ന് പറഞ്ഞു.