ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി കല്യാണിയുടെ വീട്ടിൽ സന്ദർശനം നടത്തി പി കെ ബഷീർ എംഎൽഎ. കുടുംബത്തിന് കൂടുതൽ സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, വന്യമൃഗ ശല്യം തടയാൻ വിവിധ പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാവിലെ 11 മണിയോടെയാണ് പി കെ ബഷീർ എംഎൽഎ കുടുംബത്തെ സന്ദർശിച്ചത്