വേങ്ങരയിൽ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി വേങ്ങര പോലീസ് അന്വേഷണം ആരംഭിച്ചു വേങ്ങര എസ്.എസ്. റോഡിലെ ഒരു കെട്ടിടത്തിനുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്, രൂക്ഷ ഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞതിനെ തുടർന്ന് സന്നദ്ധപ്രവർത്തകരും പോലീസും ഉടൻതന്നെ സ്ഥലത്തെത്തി. മരണപ്പെട്ടയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണന്ന് പൊലീസ് പറഞ്ഞു.