കൊട്ടാരക്കര പുലമണിൽ വാഹനാപകടത്തിൽ പരിക്കേറ്റ മേലില ആണ്ടുവയൽ വിക്ടറിഭവനിൽ പാസ്റ്റർ വിക്ടറാലയം(75) അന്തരിച്ചു. ബുധനാഴ്ച വൈകിട്ട് കൊട്ടാരക്കര പുലമണിൽ എംസി റോഡരികിൽ നിർത്തയിട്ടിരുന്ന വിക്ടറാലയത്തിന്റെ കാറിനു പിന്നിൽ മറ്റൊരു കാർ ഇടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന വിക്ടറാലയത്തിന് പുറമേ കാര്യമായ പരിക്കുണ്ടായിരുന്നില്ലെങ്കിലും ആന്തരികാവയവങ്ങൾക്കും വാരിയെല്ലിനും ക്ഷതമേറ്റിരുന്നു. താലൂക്കാശുപത്രിയിലും പിന്നീട് കൊല്ലത്ത് സ്വാകര്യ ആശുപത്രിയിലും ചികിത്സതേടിയെങ്കിലും വ്യാഴാഴ്ച മരിച്ചു.