നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കാഞ്ഞിരപ്പള്ളി തോട്ടുമുഖം ഭാഗത്ത് മാമൻപറമ്പിൽ വീട്ടിൽ സനാജ് സലിം (23) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ആറു മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.